പെരിങ്ങളം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം ദേശീയ ഹരിത സേന (National Green Corps - NGC) നടപ്പാക്കുന്ന എന്‍വയോണ്‍മെന്റ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന്റെ (EEP) ഭാഗമായി പെരിങ്ങളം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇക്കോക്ലബ് വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി.
പൃകൃതിയോടൊപ്പം ചേരാം എന്ന വിഷയത്തിൽ നടന്ന
പഠന ക്ലാസ് ഹരിതസേന ജില്ലാ മാസ്റ്റർ ട്രെയിനി രജ്ഞിത്ത്ദാസ് ഉദ്ഘാടനം ചെയ്തു. സുധാകരൻ പി.കെ അധ്യക്ഷത വഹിച്ചു. CWRDM റിസർച്ച് ഫെലോ ശീമതി സുഗമ്യ .പി ക്ലസെടുത്തു. കോഡിനേറ്റർ അബദുൻ ബഷീർ എ.കെ സ്വാഗതവും നദാൽ നന്ദിയും പറഞ്ഞു.