കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

Jan. 3, 2025, 9:22 a.m.

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.

സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 10.30 വരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്.

ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലിൽ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.

കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി


MORE LATEST NEWSES
  • കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു.
  • ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.
  • മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍ 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു,
  • സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ
  • ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം
  • കാട്ടാന ആക്രമണം യുവാവിന് ദാരുണാന്ത്യം
  • ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം
  • വല്ലപ്പുഴയിൽ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി.
  • കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ട് പോലീസ്
  • തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു
  • യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.
  • സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു
  • ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാന് തിരുമാനം
  • നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
  • ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
  • ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
  • കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
  • തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
  • മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല: സുപ്രീംകോടതി
  • പതിനഞ്ച്കാരിയെ കാണാതായിട്ട് അഞ്ചു അഞ്ച് ദിവസം,കണ്ടെത്താനാവാതെ പൊലീസ്.
  • സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
  • ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'
  • സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
  • പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം 
  • നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ
  • എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
  • എൻ.എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത
  • എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
  • അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.
  • ആദിവാസി യുവാവിന്റെ മരണം കൊലപാതകം
  • വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി.
  • കെഎംസിസി നേതാവ് പനങ്ങാടൻ അബ്‌ദുൽ ഷുക്കൂർ ദമാമിൽ മരണപെട്ടു.
  • കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ.
  • പുഴംകുന്നുമ്മൽ മറിയ
  • വീടിൻ്റെ ടെറസിൽ നിന്നും വീണു പരുക്ക് പറ്റിയ ഓമശ്ശേരി സ്വദേശി മരണപ്പെട്ടു
  • ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ.
  • വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി
  • പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
  • നാട്ടിലേക്ക് വരാനിരിക്കെ കൊണ്ടോട്ടി സ്വദേശി റിയാദിൽ തളർന്നു വീണു മരിച്ചു.
  • പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ട‌ർ പോക്സോ കേസിൽ അറസ്റ്റിൽ
  • പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
  • ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ.