ഓമശ്ശേരി: വീടിന്റെ ടെറസിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഓമശ്ശേരി സ്വദേശി മരണപ്പെട്ടു.
തെച്ച്യാട് വടക്കേതൊടിക അബൂബക്കറാണ് മരണപ്പെട്ടത്
തെച്ച്യാട് അങ്ങാടിയിൽ കോഴിക്കട നടത്തിവരികയായിരുന്നു, ഏറെ വർഷം ഓമശ്ശേരിയിൽ മീൻ കച്ചവടവും,കല്ലുരുട്ടി മരം മില്ലിൽ ജോലിയും ചെയ്തിരുന്നു.
ഭാര്യ:ആയിഷ
മക്കൾ, ശമീർ, ശരീഫ്, ഷമീന, സലീന.
മരുമക്കൾ - നാസർ (തേക്കും കുറ്റി), റഫീഖ് (കൊടുവള്ളി), സ്വാലിഹ, ദിൽഫ.
സഹോദരങ്ങൾ - ഉസൈൻ പെരിവില്ലി, കരീം പുത്തൂർ, പോക്കർ തെച്യാട്, അഷ്റഫ് തെച്ച്യാട്, അസീസ് മാനിപുരം (പരേദൻ), അഹമ്മദ് കൊടുവള്ളി, ഫാത്തിമ, ജമീല, സുബൈദ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7 മണിക്ക് തെച്ച്യാട് ബദ്രിയ ജുമാമസ്‌ജിദിൽ.