വയനാട്:പുൽപള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി ഉന്നതിയിലെ ബാബു വിന്റെ (48) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തി ഇരുവരും മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകൻ സ്ഥലത്തെത്തി കലഹമുണ്ടാക്കിയിരുന്നു. പിറ്റേന്ന് രാവിലെ ഇവരുടെ വീടിനു സമീപത്ത് ബാബുവിനെ അവശനിലയിൽ കണ്ട നാട്ടുകാർ ആ ശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബാബു മരിച്ചു. പോസ്റ്റുമോർട്ടത്തിൽ അതിക്രൂരമായ മർദ്ദ നമേറ്റിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊല പാതകമെന്ന് തെളിഞ്ഞത്.