ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'

Jan. 4, 2025, 8:46 a.m.

ന്യൂഡല്‍ഹി: ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എ‌ച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.

എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അഞ്ചുവര്‍ഷത്തിന് ശേഷം മറ്റൊരു ആരോഗ്യപ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇത്തവണ കോവിഡിന് സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. അജ്ഞാത വൈറസ് അതിവേഗമാണ് പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എച്ച്എംപിവി വൈറസ് എന്താണ്?

എച്ച്എംപിവി വൈറസ് ഒരു ആര്‍എന്‍എ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്


MORE LATEST NEWSES
  • കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
  • 20 വർഷമായി പൂട്ടികിടന്ന വീട്ടിൽ അസ്‌ഥികൂടം കണ്ടെത്തി.
  • നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു
  • കോഴിക്കോട് റൂറൽ ജില്ലപോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു.
  • മരണ വാർത്ത
  • ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാർ
  • നിയന്ത്രണം വിട്ട കാർ ഓട്ടോകളിൽ ഇടിച്ച് അപകടം
  • കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് ഗർഭിണിക്ക് പരിക്ക്.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • സ്വ​ർ​ണം വിമാനത്താവളത്തിൽ പി​ടി​ച്ച​തി​ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മ​ർ​ദ​നം.
  • വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല
  • കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.
  • ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു
  • കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് മാത്രമായി പാർക്കിങ് സൗകര്യം
  • മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
  • ഇടുക്കിയിലെ കെ.എസ്.ആർ.ടി.സി ബസ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക്
  • ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം
  • സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിലേക്ക് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും ഇഞ്ചോടിഞ്ച് പോരാട്ടം
  • തിരുവമ്പാടിയില്‍ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി
  • പിവി അൻവറിന് 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍,
  • അഞ്ചൽ കൂട്ടക്കൊലപാതകം; കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി മൊഴി നൽകി.
  • യുവാവിൻ്റെ കൊലപാതകം ;പ്രതി അറസ്റ്റിൽ
  • ഡബിൾ റെഡിൽ വീഴാതെ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ വിജയം
  • പിവി അൻവർ എംഎൽഎ അറസ്റ്റിൽ
  • മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു.
  • യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും,
  • വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്
  • ചുരത്തിൽ ഗതാഗത തടസ്സം
  • മരണ വാർത്ത
  • ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
  • മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി
  • കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു.
  • ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.
  • മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍ 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു,
  • സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ