കണ്ണൂര്‍: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ . തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2005 ഒക്ടോബര്‍ 2നാണ് റിജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്