ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Jan. 4, 2025, 3:27 p.m.


തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ടെന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളൊന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലർത്തണം.ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവക്ക് കാരണം. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണമുള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം.മേൽപ്പറഞ്ഞ മൂന്നുതരം വൈറസുകളിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുമ്പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ HMPVയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല.കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ HMPV വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്.

എങ്കിലും നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവിൽ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാൽ, പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.


MORE LATEST NEWSES
  • നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു
  • കോഴിക്കോട് റൂറൽ ജില്ലപോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു.
  • മരണ വാർത്ത
  • ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാർ
  • നിയന്ത്രണം വിട്ട കാർ ഓട്ടോകളിൽ ഇടിച്ച് അപകടം
  • കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് ഗർഭിണിക്ക് പരിക്ക്.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • സ്വ​ർ​ണം വിമാനത്താവളത്തിൽ പി​ടി​ച്ച​തി​ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മ​ർ​ദ​നം.
  • വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല
  • കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.
  • ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു
  • കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് മാത്രമായി പാർക്കിങ് സൗകര്യം
  • മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
  • ഇടുക്കിയിലെ കെ.എസ്.ആർ.ടി.സി ബസ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക്
  • ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം
  • സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിലേക്ക് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും ഇഞ്ചോടിഞ്ച് പോരാട്ടം
  • തിരുവമ്പാടിയില്‍ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി
  • പിവി അൻവറിന് 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍,
  • അഞ്ചൽ കൂട്ടക്കൊലപാതകം; കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി മൊഴി നൽകി.
  • യുവാവിൻ്റെ കൊലപാതകം ;പ്രതി അറസ്റ്റിൽ
  • ഡബിൾ റെഡിൽ വീഴാതെ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ വിജയം
  • പിവി അൻവർ എംഎൽഎ അറസ്റ്റിൽ
  • മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു.
  • യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും,
  • വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്
  • ചുരത്തിൽ ഗതാഗത തടസ്സം
  • മരണ വാർത്ത
  • ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
  • മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി
  • കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു.
  • ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.
  • മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍ 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു,
  • സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ
  • ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം
  • കാട്ടാന ആക്രമണം യുവാവിന് ദാരുണാന്ത്യം