കണ്ണൂർ:കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സമീപിച്ചത്. ഹൈക്കോടതിയെ
നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു ഹർജിക്കാരി വാദിച്ചത്.എന്നാൽ സിബിഐ വരേണ്ടെന്നും കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കും വിധം അന്വേഷണം പൂർത്തിയാക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. കോടതിയാവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു