സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ

Jan. 5, 2025, 6:57 a.m.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി 'കലസ്ഥാനം' ആയി തലസ്ഥാന നഗരം മാറി. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്. ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ 'കലസ്ഥാനത്ത്' ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഒന്നാം വേദിയിൽ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയൊരുക്കി. സംഘ നൃത്തം നിറഞ്ഞ സ​ദസിലാണ് അരങ്ങേറിയത്. ഒപ്പന മത്സരം കാണാനും നിരവധി പേർ എത്തി. മം​ഗലം കളി മത്സരവും കാണികളെ ആകർഷിച്ചു. പളിയ, ഇരുള നൃത്തങ്ങളും കാണികൾക്കു കൗതുകമായി.

ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ആദ്യ ദിനത്തിലെ ശ്രദ്ധേയ അവതരണമായി. വെള്ളാർമല സ്കൂളിലെ ഏഴ് കുട്ടികൾ ഉദ്ഘാടന വേദിയിൽ സംഘ നൃത്തം അവതരിപ്പിച്ചു. നൃത്തം കളിച്ച ഏഴ് കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളുമായിരുന്നു. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു.

36 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. ഇരു ജില്ലകള്‍ക്കും 180 പോയിന്‍റുകള്‍ വീതം. രണ്ടാം സ്ഥാനത്ത് തൃശൂര്‍. അവര്‍ക്ക് 179 പോയിന്‍റുകള്‍.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്‍റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.

കലാ മാമാങ്കത്തിന് തിരി തെളിഞ്ഞു; അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരിയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂരാണ് മുന്നിൽ കുതിക്കുന്നത്. അവർക്ക് 101 പോയിന്റുകൾ. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂർ മൂന്നാമതും നിൽക്കുന്നു.

സ്കൂളുകളിൽ ആലത്തൂർ ​ഗുരുകുലമാണ് മുന്നിലുള്ളത്. അവർക്ക് 35 പോയിന്റുകൾ. 31 പോയിന്റുമായി കണ്ണൂർ സെന്റ് തേരാസസാണ് രണ്ടാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് മൂന്നാമത്. അവർക്ക് 25 പോയിന്റുകൾ.

പതിനൊന്നു മണിയോടെയാണ് കലാമത്സരങ്ങൾക്കു തുടക്കമായത്. അനന്തപുരിയിലേക്ക് എട്ടു വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം വിരുന്നെത്തുന്നത്.

2016ൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ കണ്ണൂരായിരുന്നു ചാംപ്യൻമാർ. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.


MORE LATEST NEWSES
  • സ്കൂൾ കലോത്സവം;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും തൃശൂരും
  • ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ അടയാളങ്ങൾ, ദുരൂഹത;വീട്ടുടമസ്ഥന്‍റെ മൊഴിയെടുക്കും,
  • വാര്‍ത്തയുടെ താഴെ മോഷ്ടാവിന്റെ വിവരങ്ങള്‍ കമന്റായി വന്നു; കയ്യോടെ പൊക്കി പൊലീസ്
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
  • 1001 പകലുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു
  • ഇന്ത്യയിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
  • 20 വർഷമായി പൂട്ടികിടന്ന വീട്ടിൽ അസ്‌ഥികൂടം കണ്ടെത്തി.
  • നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു
  • കോഴിക്കോട് റൂറൽ ജില്ലപോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു.
  • മരണ വാർത്ത
  • ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാർ
  • നിയന്ത്രണം വിട്ട കാർ ഓട്ടോകളിൽ ഇടിച്ച് അപകടം
  • കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് ഗർഭിണിക്ക് പരിക്ക്.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • സ്വ​ർ​ണം വിമാനത്താവളത്തിൽ പി​ടി​ച്ച​തി​ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മ​ർ​ദ​നം.
  • വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല
  • കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.
  • ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു
  • കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാർക്ക് മാത്രമായി പാർക്കിങ് സൗകര്യം
  • മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
  • ഇടുക്കിയിലെ കെ.എസ്.ആർ.ടി.സി ബസ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക്
  • ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം
  • സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിലേക്ക് കണ്ണൂരും കോഴിക്കോടും തൃശ്ശൂരും ഇഞ്ചോടിഞ്ച് പോരാട്ടം
  • തിരുവമ്പാടിയില്‍ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി
  • പിവി അൻവറിന് 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് അൻവര്‍,
  • അഞ്ചൽ കൂട്ടക്കൊലപാതകം; കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി മൊഴി നൽകി.
  • യുവാവിൻ്റെ കൊലപാതകം ;പ്രതി അറസ്റ്റിൽ
  • ഡബിൾ റെഡിൽ വീഴാതെ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ വിജയം
  • പിവി അൻവർ എംഎൽഎ അറസ്റ്റിൽ
  • മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു.
  • യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും,
  • വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്
  • ചുരത്തിൽ ഗതാഗത തടസ്സം
  • മരണ വാർത്ത
  • ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
  • മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി
  • കാക്കനാട് ആക്രിഗോഡൗണിന് തീപിടിച്ചു.
  • ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.