ചിപ്പിലിതോട്: ചിപ്പിലിതോട് സ്ഥിതി ചെയ്യുന്ന ആർ എസ്. പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ രാത്രി സാമൂഹ്യദ്രോഹികൾ തകർത്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ജില്ലാ മണ്ഡലം
ആർ എസ് പി, യു ഡി എഫ് നേതാക്കൻമാർ സ്ഥലം സന്ദർശിച്ചു. സമാധാനാപരമായ അന്തരീക്ഷം നിലനിൽക്കുന്ന ചിപ്പിലിതോടിൽ ഈ അക്രമത്തിലൂടെ നാടിൻ്റെ സമാധാന അന്തരീക്ഷമാണ് അക്രമികൾ ഇല്ലാതാക്കുന്നത് എന്ന് ആർ എസ് പി മണ്ഡലം പ്രവർത്തകയോഗം പ്രതിഷേധയോഗത്തിൽ അഭിപ്രായപ്പെട്ടു.
വർഗ്ഗീസ് പുത്തൻപുര, ഷാജി പാലത്തിങ്കൽ, വിത്സൻ ജോൺ, സജി വർഗ്ഗീസ്, തോമസ് പൂവത്തിനാൽ, ഷോജി മരുതിലാവ്, സുരേഷ് എന്നിവർ പങ്കെടുത്തു.