തലയാട്:പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) (78) നിര്യാതനായി.
രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ. എൽ. മാത്യു പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, തലയാട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്, തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വയലട പ്രാഥമിക ആരോഗ്യ കേന്ദ്രം, മങ്കയം ഹോമിയോ ഡിസ്‌പെൻസറി, തലയാട് ഗവ : ആയുർവേദ ഡിസ്‌പെൻസറി എന്നിവ സ്ഥാപിച്ചത് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ്. സാക്ഷരത പ്രവർത്തനം, യുവജനോത്സവം എന്നിവ ജനപങ്കാളിതത്തോടെ നടപ്പിലാക്കുന്നതിലും
നിർണായക പങ്കു വഹിച്ചു.
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ നിന്ന് തലയാട്ടേക്ക് കുടിയേറിയ കടമല ലുക്കോസിന്റെയും മറിയകുട്ടിയുടെയും മകനായി 1947 ജനുവരി 16ന് ജനനം. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ഡയലിസിസിന് വിധേയനാണ്.
കല്ലാനോട് ഹൈസ്കൂൾ പ്രഥമ സ്കൂൾ ലീഡർ ആയിരുന്നു.
ഭാര്യ: മേരി തെക്കേപറമ്പിൽ (കൂരാച്ചുണ്ട് )മകൾ: സൗമ്യ
മരുമകൻ സാബു മറ്റക്കാട്ടിൽ (മേപ്പാടി)
സഹോദരങ്ങൾ :പരേതയായ മേരി കളമ്പുക്കാട് (തിരുവമ്പാടി ), കെ. എൽ. ഫ്രാൻസിസ്, കെ. എൽ. ജോസ് (പ്രലൈൻസ് ഏജൻസിസ്, തലയാട്.
സഹോദരൻ കെ. എൽ. ജോസിന്റെ വീട്ടിൽ ഞായർ (05/01/2025)വൈകുന്നേരം 4 മണി വരെ പൊതുദർശനം.സംസ്കാരം വൈകുന്നേരം 4 മണിക്ക് തലയാട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.