കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. ഫാത്തിമത്ത് ഷഹാന കെ ആണ് മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ദുരൂഹത ഇല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു.
സംഭവസ്ഥലത്ത് എത്തി പൊലീസ്
പരിശോധന നടത്തുകയാണ്.
ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നുവെന്നും കാൽ തെറ്റി
വീണതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും
പൊലീസ് അറിയിച്ചു.