വടകര: കരിമ്പനപ്പാലത്ത നിർത്തിയിട്ട
കാരവാനിനുള്ളിൽ യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററിൽ നിന്ന് കാരവാനിനകത്തേക്ക് കാർബൺ മോണോക്സൈഡ് എത്തിയത് വാഹനത്തിന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെയാണെന്ന് കണ്ടെത്തി. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്ന് മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമായിരുന്നു പരിശോധന നടത്തിയത്. പിന്നീടാണ്, കാരവന്റെ ജനറേറ്റർ ബോക്സ് ഘടിപ്പിച്ച ഭാഗത്തെ ചെറിയ വിള്ളലിലൂടെയാണ് വിഷവാതകം അകത്തു കടന്നതെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശി മനോജ് കുമാർ, കണ്ണൂർ സ്വദേശി ജോയൽ എന്നിവർ മരിച്ച സംഭവത്തിൽ എൻഐടിയിലെ സംഘമാണ് വിദഗ്ദ പരിശോധന നടത്തിയത്. ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻ മുട്ടു പാതിരുന്നതും