പുല്‍പ്പള്ളി: കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ ( 48 ) കൊലപാതകമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തൂപ്ര ഉന്നതിയിലെ സുമേഷ് (33) നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇന്ന് പുല്‍പ്പള്ളി യില്‍ വെച്ചാണ് ഇയാളെ പിടി കൂടിയത്. ജനുവരി ഒന്നിന് രാത്രി മരണപ്പെട്ട ആച്ചനഹള്ളി ഉന്നതിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര കോളനിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടയില്‍ സ്ത്രീയുടെ മകന്‍ സ്ഥലത്തേക്ക് എത്തി. തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാള്‍ കലഹം ഉണ്ടാക്കി .നേരം പുലര്‍ന്ന് കോളനി പരിസരത്ത് നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാബു അവശനിലയില്‍ ആയിരുന്നു. പ്രദേശവാസികള്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്നു നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ബാബുവിന് അതിക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്നും, മരണകാരണം അതാണെന്നും ഇതുമൂലം ആന്തരാവയവങ്ങളില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ സുമേഷിന്റെഇടപെടല്‍ കണ്ടെത്തിയത്. അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊക്കിരി - ജാനകി ദമ്പതികളുടെ മകനാണ് ബാബു .സി.ഐ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്