അരീക്കോട് : കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്ക്.
വാലില്ലാപുഴ സ്വദേശിനിയായഫർബിനക്കാണ് പരിക്ക് പറ്റിയത്.
കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ അരീക്കോട് വാലില്ലാ പുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് കല്ല് വീണത്. യുവതിയെ അരീക്കോട് താലൂക്ക് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.