എറണാകുളം: എറണാകുളം ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടികിടന്ന വീട്ടിൽ അസ്‌ഥികൂടം കണ്ടെത്തി. തലയോട്ടിയും അസ്ഥികളും ഫ്രിഡ്‌ജിനുള്ളിൽ കവറിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹികവിരുദ്ധരുടെ ശല്യമെന്ന പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടേതാണ് വീട്.