വാര്‍ത്തയുടെ താഴെ മോഷ്ടാവിന്റെ വിവരങ്ങള്‍ കമന്റായി വന്നു; കയ്യോടെ പൊക്കി പൊലീസ്

Jan. 7, 2025, 7:01 a.m.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബാങ്കുവഴി പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് 1.80 ലക്ഷം രൂപയുടെ ആറ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കള്ളന്‍ പിടിയില്‍. കോഴിക്കോട് ഫറൂക്ക് സ്വദേശി ഇജാസ് അഹ്മദ് അറസ്റ്റിലായത് തമ്പാനൂരില്‍ മറ്റൊരു മോഷണം നടത്തുന്നതിനിടെ. മനോരമന്യൂസ് വാര്‍ത്തയുടെ യൂട്യൂബ് ലിങ്കിന് താഴെ വന്ന ഒരു കമന്‍റും മോഷ്ടാവിനെ തിരിച്ചറിയുന്നതില്‍ പൊലീസിന് തുണയായി.   

നവംബര്‍ 25നാണ് നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി മൊബൈല്‍ കടയില്‍ മോഷണം നടന്നത്. സ്വകാര്യ കമ്പനിയില്‍ മനേജറെന്ന് പരിചയപ്പെടുത്തി കടയില്‍ എത്തിയ മോഷ്ടാവ് 1.80 ലക്ഷം രൂപ വിലവരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ ഓഡര്‍ ചെയ്തു. ചെക്ക് സ്വീകരിക്കില്ലെന്ന് അറിയിച്ചതിനാല്‍ ബാങ്കില്‍ പോയി പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ് ഇയാള്‍ അടുത്തുള്ള സ്വകാര്യ ബാങ്കിന്‍റെ ബ്രാഞ്ചിലേക്ക് പോയി. തിരിച്ചെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്‍റെ സ്ലിപ്പ് കാണിച്ച് ആറ് മൊബൈലുകളുമായി ഇയാള്‍ മടങ്ങി. 

പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി ഉടമ തിരിച്ചറിഞ്ഞത്. മോഷ്ടാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം  റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്ക് താഴെ  ഇയാളുടെ പേര് വിവരങ്ങള്‍ ഒരാള്‍ കമന്‍റ് ചെയ്തു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകരമായത്. തമ്പാനൂരില്‍ മറ്റൊരു മോഷണത്തിനിടെ ഇയാള്‍ അറസ്റ്റിലായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി. മൊബൈല്‍ കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാന രീതിയിലുള്ള മോഷണങ്ങള്‍ക്ക് പ്രതിക്കെതിരെ പതിനാറോളം കേസുകളുണ്ടെന്നാണ് വിവരം


MORE LATEST NEWSES
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍
  • മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
  • തെരുവുനായയെ കണ്ട് ഭയന്നോടി,കിണറ്റിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു
  • നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡ് ഉദ്ഘാടനം ചെയ്തു.
  • മോഷ്ടാവിനെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം
  • സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി
  • വലിയങ്ങാടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
  • ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ പരാതി, കേസെടുത്തു
  • സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്.
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
  • സംസ്ഥാന സ്കൂൾ കലോത്സവം, തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം, തൊട്ടുപിന്നാലെ കോഴിക്കോട്
  • പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി
  • സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ.
  • നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ്പ്രിൻസിപ്പലിനുമെതിരെ നടപടി.
  • വയനാട്ടില്‍ റിസോര്‍ട്ടിന് സമീപം കോഴിക്കോട് സ്വദേശികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
  • റിജിത്ത് വധക്കേസ്,പ്രതികള്‍ക്ക് ജീവപര്യന്തം തടവ്*
  • കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്‌കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ.
  • തോലാനിക്കൽ ജിജി മാത്യു*
  • കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച
  • വയനാട് ഏലത്തോട്ടത്തിനു സമീപംകടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി.
  • നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം
  • ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
  • ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ യുവാവ് അറസ്റ്റില്‍
  • കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി, ഒപ്പം കേരളാ ആർടിസിയും,
  • സ്കൂൾ കലോത്സവം;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും തൃശൂരും
  • ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ അടയാളങ്ങൾ, ദുരൂഹത;വീട്ടുടമസ്ഥന്‍റെ മൊഴിയെടുക്കും,
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
  • 1001 പകലുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു
  • ഇന്ത്യയിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
  • 20 വർഷമായി പൂട്ടികിടന്ന വീട്ടിൽ അസ്‌ഥികൂടം കണ്ടെത്തി.
  • നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു
  • കോഴിക്കോട് റൂറൽ ജില്ലപോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു.
  • മരണ വാർത്ത
  • ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാർ
  • നിയന്ത്രണം വിട്ട കാർ ഓട്ടോകളിൽ ഇടിച്ച് അപകടം
  • കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് ദേഹത്ത് വീണ് ഗർഭിണിക്ക് പരിക്ക്.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.
  • സ്വ​ർ​ണം വിമാനത്താവളത്തിൽ പി​ടി​ച്ച​തി​ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മ​ർ​ദ​നം.
  • വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ.
  • ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി.