കർണ്ണാടക ആർടിസി ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ബസ് ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ കേരളാ ആർടിസി ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിക്കും. മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾക്കാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.
കർണ്ണാടക ആർടിസി 15 ശതമാനം ആണ് ടിക്കറ്റുകൾക്ക് വരുത്തിയിരിക്കുന്ന വർധനവ്, കർണ്ണാടക ആർടിസി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കാണ് 15 ശതമാനം വർധിപ്പിച്ചത്. കേരളവും കർണ്ണാടകയും തമ്മിലുള്ള ഗതാഗത കരാർ അനുസരിച്ച് ഒരു സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് ഉയർത്തിയാൽ മറ്റു സംസ്ഥാനങ്ങളുടെ സർവീസിലും അതിനനുസരിച്ച് നിരക്ക് ഉയർത്താം.
കേരളാ ആർടിസിയുടെ ബസുകൾ കർണ്ണാടകയിൽ ഓടുന്ന ദൂരത്തിനാണ് ടിക്കറ്റ് നിരക്ക് കൂടിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ മൈസൂരു, സേലം വഴിയുള്ള അന്തര്‍സംസ്ഥാന സർവീസുകളുടെ നിരക്ക് വർധനവ് നിലവിൽ വന്നുകഴിഞ്ഞു. 100 മുതൽ 120 രൂപാ വരെയാണ് കേരള ആർടിസിയുടെ കർണ്ണാടക- കേരളാ അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുള്ളത്.കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ, കുമരകം ഹൗസ് ബോട്ട് ട്രിപ്പ്, മലബാർ യാത്ര..തീർന്നില്ല.. ഇഷ്ടംപോലെ പാക്കേജുകൾ..
ബാധിക്കുന്നത് മലബാർ യാത്രക്കാരെ
ബാംഗ്ലൂരിൽ നിന്ന് പ്രധാനമായും രണ്ട് റൂട്ടുകളിലാണ് കേരളത്തിലേക്ക് എത്തുന്നത്. മൈസൂർ വഴിയും സേലം വഴിയും.ബെംഗളൂരുവിൽ നിന്ന് മൈസൂർ വഴി കാസർകോഡ്, കണ്ണൂർ, കോഴിക്കോട് റൂട്ടുകളിലെ യാത്രക്കാരെയാണ് നിരക്ക് വര്‍ധനവ് ബാധിക്കുന്നത്. ഈ സർവീസുകൾ മൈസൂർ വഴിയായതിനാൽ കർണ്ണാടകയിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നു.
എന്നാൽ കേരളത്തിലെ മറ്റിടങ്ങളിലേക്കുള്ള സർവീസുകൾ സേലം വഴിയാണ് വരുന്നത്. അതിനാൽ കർണ്ണാടക- തമിഴ്നാട് അതിർത്തിയായ അത്തിബലെ വരെ കർണ്ണാടക കെഎസ്ആർടിയുടെ അധിക നിരക്കാണ് വരുന്നത്. കുറഞ്ഞ ദൂരം മാത്രമാണ് ഇതെന്നതിനാൽ കുറഞ്ഞ തുകയുടെ വർധനവ് മാത്രമാണ് വന്നിരിക്കുന്നത്