കോഴിക്കോട്: കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് നടക്കാവ് പൊലീസിൻ്റെ പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാ സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു.
Powered