*
കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണ വേളയിൽ മരണപ്പെട്ടു. ഇയാൾ ഉൾപ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആർഎസ്എസ് പ്രവർത്തകരായ ചുണ്ടയിൽ വയക്കോടൻ വീട്ടിൽ വി വി സുധാകരൻ, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രൻ, ഐ വി അനിൽ, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരൻ എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.
2005 ഒക്ടോബർ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കൾക്കൊ പ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിൻ്റെ പ്രായം.കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർ ത്തകരായ കെ വി നികേഷ്, ചിറയിൽ വികാസ്, കെ വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.