സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ.

Jan. 7, 2025, 2:55 p.m.

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ്
സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിന്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ.

അൻവർ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യുഡിഫിന് ഇനി അധികാരത്തിൽ നിന്ന്മാറിനിൽക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും മാധ്യമങ്ങളോട് പ്രതികരിച്ചു. മലയോര മേഖലയുടെ പ്രശ്‌നങ്ങളിൽ പിന്തുണ അറിയിച്ചു. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സ്വാഭാവികമായും അവർ ചർച്ച ചെയ്യും. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെയും കാണും. ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും അൻവർ പറഞ്ഞു. നിലവിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചിരിക്കുകയാണ് അൻവർ.

പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അൻവർ പറഞ്ഞിരുന്നു.അതേസമയം, മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിൻ്റെ വാക്കുകൾ. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നിൽക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവറിന്റെ പ്രതികരണം.

വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കിയ അൻവർ, വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു. പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നൽകണം. യുഡിഎഫ് തന്റെ കൂടെ നിൽക്കുകയാണെങ്കിൽ പൂർണമായും സഹകരിക്കും. സിപിഎം മുൻ നേതാക്കൾ തന്റെ ഒപ്പം വരും എന്ന് പറഞ്ഞപ്പോൾ ആണ് എന്നെ അറസ്റ്റ് ചെയ്തത്. യുഡിഫിനെ ശക്തിപ്പെടുത്താൻ പുറത്ത്ആളുകൾ ഉണ്ട്. ആർഎസ്എസ്-സിപിഎം നെക്സസ് കേരളത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നു. അജിത് കുമാർ ആർഎസ്എസുമായി ഇടപെട്ടത് ഡൽഹിയിൽ വെച്ചാണ്. പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. തൊഴിലാളി സംഘടനകളെ പിണറായി തകർത്തു.

വനം വകുപ്പ് മന്ത്രി രാജി വെക്കുന്നതാണ് നല്ലത്. എന്തിനാണ് ഇങ്ങിനെ തുടരുന്നത് ? ഫോറസ്റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങൾക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥർ കട്ടെടുക്കുന്നു. വന ഭേദഗതി നിയമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയില്ല.കേരള കോൺഗ്രസ് അടക്കം പ്രതികരിച്ചില്ല. എൽഡിഎഫിൽ നിൽക്കുന്ന സമയത്ത് ഞാൻ നിയമ പോരാട്ടം തുടങ്ങിയതാണെന്നും അൻവർ വ്യക്തമാക്കി.


MORE LATEST NEWSES
  • കോഴിക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി
  • കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
  • തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത
  • സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്.
  • നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
  • വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.
  • കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
  • കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
  • നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍
  • മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
  • തെരുവുനായയെ കണ്ട് ഭയന്നോടി,കിണറ്റിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു
  • നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡ് ഉദ്ഘാടനം ചെയ്തു.
  • മോഷ്ടാവിനെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം
  • സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി
  • വലിയങ്ങാടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
  • ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ പരാതി, കേസെടുത്തു
  • സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്.
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
  • സംസ്ഥാന സ്കൂൾ കലോത്സവം, തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം, തൊട്ടുപിന്നാലെ കോഴിക്കോട്
  • പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി
  • നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ്പ്രിൻസിപ്പലിനുമെതിരെ നടപടി.
  • വയനാട്ടില്‍ റിസോര്‍ട്ടിന് സമീപം കോഴിക്കോട് സ്വദേശികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
  • റിജിത്ത് വധക്കേസ്,പ്രതികള്‍ക്ക് ജീവപര്യന്തം തടവ്*
  • കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്‌കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ.
  • തോലാനിക്കൽ ജിജി മാത്യു*
  • കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച
  • വയനാട് ഏലത്തോട്ടത്തിനു സമീപംകടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി.
  • നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം
  • ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
  • ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ യുവാവ് അറസ്റ്റില്‍
  • കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി, ഒപ്പം കേരളാ ആർടിസിയും,
  • സ്കൂൾ കലോത്സവം;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും തൃശൂരും
  • ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ അടയാളങ്ങൾ, ദുരൂഹത;വീട്ടുടമസ്ഥന്‍റെ മൊഴിയെടുക്കും,
  • വാര്‍ത്തയുടെ താഴെ മോഷ്ടാവിന്റെ വിവരങ്ങള്‍ കമന്റായി വന്നു; കയ്യോടെ പൊക്കി പൊലീസ്
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
  • 1001 പകലുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു
  • ഇന്ത്യയിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
  • 20 വർഷമായി പൂട്ടികിടന്ന വീട്ടിൽ അസ്‌ഥികൂടം കണ്ടെത്തി.
  • നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു
  • കോഴിക്കോട് റൂറൽ ജില്ലപോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു.