ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ പരാതി, കേസെടുത്തു

Jan. 7, 2025, 6:43 p.m.

കൊച്ചി:ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.

നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ബോച്ചെയ്ക്ക് എതിരെ പരാതി നൽകിയ വിവരം നടി തന്റെ സമൂഹമാധ്യമ പേജുകൾ വഴിയാണു പുറത്തുവിട്ടത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിർദേശപ്രകാരമാണു പരാതി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെൻട്രൽ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്.

‘‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.’’–  ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഹണി റോസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയ 30 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഇൻസ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകകളും കുടുങ്ങിയേക്കും.

നാലു മാസം മുൻപു നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നെന്ന് ഇതിൽ ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ താൻ മുന്നോട്ടു പോകുമെന്നും പ്രതികരിക്കാൻ അറിയാത്തതിനാൽ അല്ല നിശബ്ദയായിരുന്നത് എന്നും അവർ പറഞ്ഞിരുന്നു.


MORE LATEST NEWSES
  • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റ് രേഖപെടുത്തി
  • പനയംപാടം അപകടം ; കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു*
  • മരണ വാർത്ത
  • സൗദി അറേബ്യയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം
  • മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ യുവാവിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ
  • മതിയായ തെളിവുകള്‍ ഉണ്ട്; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി
  • എച്ച്.എം.പി.വി: ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം
  • കോഴിക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി
  • കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
  • തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത
  • സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്.
  • നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
  • വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.
  • കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
  • കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
  • നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍
  • മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
  • തെരുവുനായയെ കണ്ട് ഭയന്നോടി,കിണറ്റിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു
  • നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡ് ഉദ്ഘാടനം ചെയ്തു.
  • മോഷ്ടാവിനെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം
  • സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി
  • വലിയങ്ങാടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
  • സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്.
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
  • സംസ്ഥാന സ്കൂൾ കലോത്സവം, തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം, തൊട്ടുപിന്നാലെ കോഴിക്കോട്
  • പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി
  • സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ.
  • നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ്പ്രിൻസിപ്പലിനുമെതിരെ നടപടി.
  • വയനാട്ടില്‍ റിസോര്‍ട്ടിന് സമീപം കോഴിക്കോട് സ്വദേശികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
  • റിജിത്ത് വധക്കേസ്,പ്രതികള്‍ക്ക് ജീവപര്യന്തം തടവ്*
  • കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്‌കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ.
  • തോലാനിക്കൽ ജിജി മാത്യു*
  • കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച
  • വയനാട് ഏലത്തോട്ടത്തിനു സമീപംകടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി.
  • നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം
  • ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
  • ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ യുവാവ് അറസ്റ്റില്‍
  • കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി, ഒപ്പം കേരളാ ആർടിസിയും,
  • സ്കൂൾ കലോത്സവം;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും തൃശൂരും
  • ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ അടയാളങ്ങൾ, ദുരൂഹത;വീട്ടുടമസ്ഥന്‍റെ മൊഴിയെടുക്കും,