കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വലിച്ചെറിയൽ വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2500 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടിയത്. അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയലിൻ്റെ നേതൃത്വത്തിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറേറ്റും ജില്ലാ എൻഫോഴ്സ്സ്മെന്റ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിത്തെടുത്തത്.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകേന്ദ്രം വ്യക്തമാക്കി. തദ്ദേശ
സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് ഇതുവരെ 189 ഇടങ്ങളിൽ സമാനമായ പരിശോധനകൾ
നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും
പരിശോധന തുടരുമെന്ന് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടർ പൂജ ലാൽ, ജില്ലാ
എൻഫോഴ്സ്മെന്റ് ലീഡർ ഷീബ, കോർപറേഷൻ ആരോഗ്യ സൂപ്പർവൈസർ
ജീവരാജ്, ഹെൽത്ത്
ഇൻസ്പെക്ടർമാരായ സുബൈർ, ബിജു
എന്നിവരും പരിശോധനയിൽ പങ്കെടുത്തു.