നെല്ലിപ്പൊയിൽ :കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2024,2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് നവീകരിച്ച നെല്ലിപ്പോയിൽ കുരങ്ങൻ പാറ റോഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ,റസീന ബഷീർ, വിൻസെന്റ് വടക്കേമുറിയിൽ, വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ,ബേബി കളപ്പുര, സാബു മനയിൽ, സാബു അവണ്ണൂർ, ചാക്കോ ഓരത്ത്, കെ എസ് തോമസ്, സജി വള്ളിയാം പൊയ്ക എന്നിവർ പ്രസംഗിച്ചു.