പത്തനംതിട്ട: സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാൻഡിൽ വെച്ചുണ്ടായ കല്ലേറിയിൽ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന്മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പരിശോധനയ്ക്ക് ശേഷമാണ് നടപടി.കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വപ്ന, നിബുമോൻ ബസുകളിൽ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയത്തെ ചൊല്ലിയായിരുന്നു തർക്കം. സ്വപ്പ്ന ബസിനെ ഓവർടേക്ക് ചെയ്ത് നിബുമോൻ ബസ് ബസിന് കുറുകെ നിർത്തി. തുടർന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി. അവിടെ വെച്ചാണ് കല്ലേറുണ്ടായത്.