ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റ് രേഖപെടുത്തി

Jan. 8, 2025, 9:21 p.m.

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ.കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകൾ ശേഖരിക്കാനുള്ള നിർണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂർ ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണ് പിടിച്ചെടുത്തത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.അൽപ്പസമയം മുമ്പ് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെൻട്രൽ പൊലീസാണ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെഅപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ഇന്റ്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്.

പിന്നീട് മറ്റൊരു ചടങ്ഹിൽ പ്രതിയുടെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ച പരാതിക്കാരിക്കെതിരെ പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. തുടർന്ന് സമാനമായ പരാമർശങ്ങൾ ജാങ്കോ സ്പേയ്‌സ് എന്ന യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മീഡിയകൾ വഴി പ്രചരിപ്പിക്കുകയും പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.ഹണി റോസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിർത്തി വണ്ടിയിൽ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തിൽ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നൽകിയില്ല.

അതിനിടെ ഹണിറോസിൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പംഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങൾക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.


MORE LATEST NEWSES
  • ഫോറസ്റ്റ് നിയമം; ജീവനക്കാരെ മാറ്റാനൊരുങ്ങി വനം വകുപ്പ്
  • പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു.
  • പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി
  • എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ.
  • ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
  • മാലിന്യ ലോറി പിടിച്ചെടുത്തു
  • ട്രായിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ, തട്ടിപ്പ് പൊളിച്ച് കൊല്ലത്തെ അഭിഭാഷക
  • ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വീണ്ടും കടുവയുടെ ആക്രമണം
  • വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
  • വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
  • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • പനയംപാടം അപകടം ; കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു*
  • മരണ വാർത്ത
  • സൗദി അറേബ്യയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം
  • മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ യുവാവിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ
  • മതിയായ തെളിവുകള്‍ ഉണ്ട്; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി
  • എച്ച്.എം.പി.വി: ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം
  • കോഴിക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി
  • കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
  • തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത
  • സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്.
  • നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
  • വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.
  • കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
  • കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
  • നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍
  • മുന്തിരിത്തോട്ടം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
  • തെരുവുനായയെ കണ്ട് ഭയന്നോടി,കിണറ്റിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു
  • നെല്ലിപ്പൊയിൽ കുരങ്ങൻപാറ റോഡ് ഉദ്ഘാടനം ചെയ്തു.
  • മോഷ്ടാവിനെ കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം
  • സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി
  • വലിയങ്ങാടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
  • ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ പരാതി, കേസെടുത്തു
  • സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്.
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
  • സംസ്ഥാന സ്കൂൾ കലോത്സവം, തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം, തൊട്ടുപിന്നാലെ കോഴിക്കോട്
  • പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി
  • സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ.