ഫോറസ്റ്റ് നിയമം; ജീവനക്കാരെ മാറ്റാനൊരുങ്ങി വനം വകുപ്പ്

Jan. 9, 2025, 12:09 p.m.

*തിരുവനന്തപുരം :* വനം വകുപ്പ് ജീവനക്കാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ വനനിയമം നടപ്പിലാക്കുന്നതിന് ജീവനക്കാരെ സംസ്ഥാനമൊട്ടാകെ പുനർ വിന്യാസിക്കാനൊരുങ്ങി വനം വകുപ്പ്.
ജനവിരുദ്ധമായ കരിനിയമം നടപ്പിലാക്കുന്നതിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ സംസ്ഥാനമൊട്ടാകെ പുനർ വിന്യസിക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായി.

പുതിയ വന നിയമത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയെയും അകാരണമായി അറസ്റ്റ് ചെയ്ത നടപടികൾ സ്വീകരിക്കാമെന്ന് സെക്ഷൻ 63 ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.പൊലീസിൽ സി.ഐ തസ്തികയിലുള്ള ഉദ്യോഗസ്ത്യർക്കുപോലും അനുവദിക്കാത്ത തരത്തിലുള്ള ക്രൂര വ്യവസ്ഥകളാണ് പുതിയ വനനിയമത്തിൽ എഴുതപെട്ടിരിക്കുന്നത്. ഇത് കൂടുതൽ ജനദ്രോഹകരമായി നടപ്പിലാക്കുന്നതിന് നിലവിൽ ജില്ല തലത്തിൽ നിയമനവും സ്ഥലം മാറ്റവും നടത്തി പോരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും സംസ്ഥാനതലത്തിൽ ആക്കപ്പെടുകയാണ്.ഇതോടുകൂടി അതത് ജില്ലകളിൽ ജോലിയിലുള്ള ഉദ്യോഗസ്ഥരെ മാറ്റി മറ്റ് ജില്ലകളിൽ നിന്നുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരെ മാറ്റി നിയമിക്കും. കർഷക സംഘടനകളുടെയും ജനഹിത പരിശോദനയും വക വക്കാതെയാണ് പുതിയ വന നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. വന നിയമത്തിനൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ ഫയലിനും വകുപ്പിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളെ ലക്ഷകണക്കിന് കർഷകരെ ദുരിതത്തിലാക്കാനാണ് ഇത്തരത്തിൽ ജീവനക്കാരെ മാറ്റി നിയമിക്കുയന്നത്. സാധാരണ ഗിരിജനത്തിന് തങ്ങൾക്കുള്ള അവകാശങ്ങൾ വനം ഓഫീസുകളിൽ നിന്നും നേടിയെടുക്കുന്നതിനുള്ള അപേക്ഷ ഓഫീസിൽ സമർപ്പിക്കാൻ പോലും പറ്റാത്ത വിധത്തിൽ കാര്യങ്ങൾ മാറ്റിമറിക്കപ്പെടും. വന്യജീവി ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമർത്തനുള്ള വനനിയമത്തിലെ വ്യവസ്ഥകൾക്ക് ആക്കം കൂട്ടനാണ് ഇത്തരത്തിൽ നടപ്പിലാക്കുന്നത്. വന നിയമ ബില്ലിനെതിരെ പരാതികൾ ലഭിച്ചിട്ടും അതിന് പരിഹാരം കാണാതെയാണ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സ്ഥലം മാറ്റി നിയമിക്കുന്നത്.

ബില്ലുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിക്കപ്പെടുമെന്ന് വനം മന്ത്രി ഇതിനോടകം തന്നെ പറഞ്ഞെങ്കിലും ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും മാനികേണ്ടത്തില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതിനോടകം തന്നെ ഉദ്യോഗസ്ഥ അസ്സോസിയേഷനുകളും കരി നിയമം നടപ്പിലാക്കണമെന്ന നിലപടിലുറച്ചിരിക്കുകയാണ്. വന നിയമ ഭേദഗതി സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാറിനെ വെള്ളിയാഴ്ച വരെഅറിയിക്കാം. ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ prisecy.forest@kerala.gov.in എന്ന ഇ മെയിലിലും പരാതികൾ സമർപ്പിക്കാം.


MORE LATEST NEWSES
  • ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ഒരു മാസം കാലാവധി വേണം: സഊദി ജവാസാത്
  • തിരുപ്പതി ക്ഷേത്രത്തിലെ തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും
  • ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
  • വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
  • രതിൻ്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം
  • താമരശേരിയിൽ അടിക്കാടിന് തീപിടിച്ചു
  • സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
  • ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
  • മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
  • ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
  • വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐ
  • വയനാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.
  • ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.
  • സ്കൂട്ടറിൽ പിക്കപ്പ്ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
  • പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു.
  • പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി
  • എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ.
  • ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
  • മാലിന്യ ലോറി പിടിച്ചെടുത്തു
  • ട്രായിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ, തട്ടിപ്പ് പൊളിച്ച് കൊല്ലത്തെ അഭിഭാഷക
  • ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വീണ്ടും കടുവയുടെ ആക്രമണം
  • വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
  • വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
  • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റ് രേഖപെടുത്തി
  • പനയംപാടം അപകടം ; കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു*
  • മരണ വാർത്ത
  • സൗദി അറേബ്യയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം
  • മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ യുവാവിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ
  • മതിയായ തെളിവുകള്‍ ഉണ്ട്; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി
  • എച്ച്.എം.പി.വി: ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം
  • കോഴിക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി
  • കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
  • തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത
  • സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്.
  • നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
  • വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.
  • കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
  • കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
  • നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍