വടകര: വയനാട് പൊഴുതനയിലെ ആറാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു. കണ്ണൂക്കര അര്‍ഹം ഹൗസില്‍ താമസിക്കും പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പൊഴുതന ആറാംമൈലിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. കുടുംബവുമായുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുഹമ്മദ് റിയാസിനെ കൂടാതെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
ഷാര്‍ജയില്‍ ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് റിയാസ്.
ഭാര്യ: സൈഫുന്നീസ.
മക്കള്‍: മുഹമ്മദ് റിസിന്‍, ഷദ മനാല്‍.