വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐ

Jan. 9, 2025, 3:42 p.m.

പാലക്കാട്: വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് അനബന്ധ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശ വാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. ബലാൽസംഗം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉണ്ടായിരുന്നു. കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കുകയായിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ മാതാപിതാക്കളെ പ്രതികളാക്കിയാണ് നിലവിലെ കുറ്റപത്രം.

അതേസമയം, വിചിത്രമായ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് വാളയാർ നീതി സമരസമിതി രക്ഷാധികാരിയായ സിആർ നീലകണ്ഠൻ പ്രതികരിച്ചു. മരണം നടക്കുമ്പോൾ മാതാപിതാക്കൾ സ്ഥലത്തില്ല. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് അടിസ്ഥാനപരമായ ചോദ്യം. ആത്മഹത്യയാണെന്ന് സിബിഐ വാദിക്കുന്നു. അതു തന്നെ പിഴവാണ്. ആസൂത്രിതമായ കൊലപാതകമാണെന്ന് വിശ്വസിക്കുന്നു. 30കിലോ മീറ്റർ ദൂരത്തിരുന്ന് മാതാപിതാക്കൾ കൊല നടത്തുമോ. മക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാതാപിതാക്കൾ എവിടെയെങ്കിലും ഉണ്ടാവുമോ എന്നും സിആർ നീലകണ്ഠൻ ചോദിച്ചു. മക്കളുടെ മരണത്തിൽ നീതി തേടി അലയുന്ന മാതാപിതാക്കളോട് സിബിഐ ഇങ്ങനെ പറയുന്നത്. സിബിഐ കള്ളക്കളി കളിക്കുന്നു. ആർക്കുവേണ്ടിയാണെന്ന് അറിയില്ല. നിയമപരമായി നേരിടുമെന്നും സിആർ നീലകണ്ഠൻ പറഞ്ഞു


MORE LATEST NEWSES
  • ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ഒരു മാസം കാലാവധി വേണം: സഊദി ജവാസാത്
  • തിരുപ്പതി ക്ഷേത്രത്തിലെ തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും
  • ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
  • വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
  • രതിൻ്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം
  • താമരശേരിയിൽ അടിക്കാടിന് തീപിടിച്ചു
  • സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
  • ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
  • മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
  • ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
  • വയനാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.
  • ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.
  • സ്കൂട്ടറിൽ പിക്കപ്പ്ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
  • ഫോറസ്റ്റ് നിയമം; ജീവനക്കാരെ മാറ്റാനൊരുങ്ങി വനം വകുപ്പ്
  • പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു.
  • പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി
  • എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ.
  • ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
  • മാലിന്യ ലോറി പിടിച്ചെടുത്തു
  • ട്രായിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ, തട്ടിപ്പ് പൊളിച്ച് കൊല്ലത്തെ അഭിഭാഷക
  • ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വീണ്ടും കടുവയുടെ ആക്രമണം
  • വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
  • വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
  • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റ് രേഖപെടുത്തി
  • പനയംപാടം അപകടം ; കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു*
  • മരണ വാർത്ത
  • സൗദി അറേബ്യയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം
  • മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ യുവാവിന് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ
  • മതിയായ തെളിവുകള്‍ ഉണ്ട്; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി
  • എച്ച്.എം.പി.വി: ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം
  • കോഴിക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി
  • കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
  • തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത
  • സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്.
  • നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
  • വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.
  • കാറും ബസ്സും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.
  • കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
  • നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്
  • ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം,
  • സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി
  • വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്.
  • സ്വർണ്ണക്കപ്പിൽ ആര് മുത്തമിടും; 965 പോയിന്റുമായി തൃശൂർ മുന്നിൽ
  • മലപ്പുറം :തിരൂരിൽ ആന ഇടഞ്ഞു;, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
  • നേപ്പാൾ ഭൂകമ്പം; മരണം 126 ആയി, 130 ​​പേ​ർ​ക്ക് പ​രി​ക്ക്
  • വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍