കോഴിക്കോട്: കോഴിക്കോട് മരുതോങ്കരയിലെ മുള്ളൻകുന്ന് പശുക്കടവ് റോഡിൽ സെൻറർമുക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഒരാൾ മരിച്ചു.
ബൈക്ക് യാത്രികനായ പുതുശ്ശേരിക്കണ്ടി ഗഫൂർ (48) സെൻട്രൽ മുക്ക് ആണ് മരിച്ചത്.
പശുക്കടവ് ഭാഗത്ത് നിന്നും മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ജീപ്പും എതിർദശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.