വയനാട്:കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ പട്ടികവർഗ്ഗ യുവാവ് രതിൻ്റെ മരണം സി.ബി.ഐ.അന്വേഷിക്കണമെന്ന് കുടുംബം. ഗോത്ര സമൂഹ സമിതി ഭാരവാഹികൾക്കൊപ്പം കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് പീഢനത്തെയും ഭീഷണിയെയും തുടർന്നാണ് രതിൻ മരിച്ചതെന്നും മരിക്കുന്നതിന് മുമ്പ് പോലീസ് രതിനെ മർദ്ദിച്ചുവെന്നും ഇവർ പറഞ്ഞു.