സലൂണുകളില്‍ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം;മന്ത്രി

Jan. 10, 2025, 11:22 a.m.


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഇതിനെ സംബന്ധിച്ച് മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി വിശദമായി ചർച്ച ചെയ്തു.

എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകൾ ഉറപ്പു നൽകി.സംസ്കരണ പ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവർത്തനം നടത്തുന്നുവെന്നും പൊല്യൂഷൻ കണ്ട്രോൾ ബോർഡും ശുചിത്വ മിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നത്. ഇത്തരം ഏജൻസികൾക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വർഷം മുതൽ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ. മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജൻസികൾ തന്നെ ഷോപ്പുകളിൽ നിന്ന് ശേഖരിക്കും. കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ്മ സേനയുടെ യൂസർ ഫീസിൽ നിന്ന് ഇത്തരം കടകളെ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഭക്ഷണ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ ഹരിതകർമ്മ സേനയ്ക്ക് പണം നൽകണമെന്നും യോഗത്തിൽ ധാരണയായി. നിലവിൽ ഏജൻസികളുടെ ഫീസ് നിരക്കുകൾ ഉയർന്നതാണെന്ന സംഘടനകളുടെ പരാതി വിശദമായി പരിശോധിക്കാൻ ശുചിത്വമിഷനെ മന്ത്രി ചുമതലപ്പെടുത്തി.

മാലിന്യത്തിന്‍റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനൽകും. സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം എണ്ണം മാത്രമാണ് നിലവിൽ ശാസ്ത്രീയമായ സംസ്കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയിൽ എത്തിക്കാൻ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യർഥിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിനിൽ സർക്കാരിനൊപ്പം അണിനിരന്ന്, എല്ലാ ഷോപ്പുകളും അംഗീകൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് എല്ലാ സംഘടനകളും മന്ത്രിയോട് പറഞ്ഞു.ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുൾപ്പെടെ ഏകദേശം 27690 സ്ഥാപനങ്ങൾ പ്രതിവർഷം 900 ടൺ മനുഷ്യ മുടി മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. മുടി മാലിന്യം വെള്ളം അധികം വലിച്ചെടുക്കാത്തത് കൊണ്ട് തന്നെ ഏതാണ്ട് ഒന്ന് മുതൽ രണ്ട് വർഷം വരെ എടുത്താണ് മണ്ണിലേക്ക് വിഘടിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ജലസ്രോതസുകളിലേക്കും പൊതുയിടങ്ങളിലും തള്ളുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുമൂലം വെള്ളത്തിൽ നൈട്രജന്റെ അളവ് കൂടുകയും യൂട്രോഫികേഷന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ മുടി മാലിന്യം കത്തിക്കുകയാണെങ്കിൽ അതിൽ നിന്നും അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വിഷ വാതകങ്ങൾ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി മുടി മാലിന്യം സംസ്കരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു പരിധി വരെ മുടി പുനരുപയോഗിക്കാൻ സാധിക്കും. സൗന്ദര്യവർദ്ധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗ്ഗുകൾ, കൺപീലികൾ, മീശ, താടി, മറ്റ് സൗന്ദര്യവർദ്ധക സാധനങ്ങളായി മുടി മാലിന്യം പുനരുപയോഗിക്കുന്നു. കൂടാതെ ഷാംപൂകൾ, എണ്ണകൾ, കണ്ടീഷണറുകൾ, ചായങ്ങൾ മുതലായവയുടെ ഗുണ നിലവാരം പരീക്ഷിക്കുന്നതിനായി റീസൈക്കിൾ ചെയ്ത മുടി ഉപയോഗിക്കുന്നു. കൂടാതെ പുനരുപയോഗിക്കാൻ കഴിയാത്ത മുടി മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള ടെക്നോളജിയും ഇന്ന് നിലവിലുണ്ട്. വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു


MORE LATEST NEWSES
  • പുലി പിടിച്ചതെന്ന് സംശയിക്കുന്ന കേഴ മാനിൻ്റെ ജഡം കണ്ടെത്തി.
  • തദ്ദേശവാർഡ് വിഭജനം: ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും
  • തോട്ടിൽ വീണ്വി ദ്യാർഥിനിക്ക് ദാരുണാന്ത്യം
  • ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പേരിൽ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു
  • ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.
  • മാമി തിരോധാന കേസ്​: ഡ്രൈവർ രജിത്​കുമാറിനെയും ഭാര്യയെയും കണ്ടെത്തി
  • മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശികൾക്ക് പരിക്ക്.
  • പേരാമ്പ്രയിൽ ശുചിമുറിക്കായി കുഴിയെടുക്കുമ്പോൾ കണ്ടത് ചെങ്കൽ ഗുഹയും പുരാവസ്തു ശേഖരവും
  • മരണ വർത്ത
  • പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
  • ബ്രാഞ്ച് അന്ന്വേഷണത്തിനിടെ ഭാര്യയേയും ഡ്രെെവറേയും കാണ്‍മാനില്ല
  • ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ പ്രതി ബൈക്ക് വെച്ചു മറന്നു,പരാതിയുമായെത്തിയ പ്രതിയെ പോലീസ് പിടികൂടി
  • സ്വർണ വില ഇന്നും കൂടി,സ്വർണത്തിന്​ ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
  • സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാരയില്‍ നിന്ന് പണം തട്ടിയ കേസിൽ അസം സ്വദേശികള്‍ പിടിയിൽ
  • എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല
  • കോടികൾ കുടിശ്ശിക_മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം ഇന്ന് മുതൽ നിലയ്ക്കും
  • അരിയില്‍ ഷുക്കൂര്‍ വധം: വിചാരണ മേയ് അഞ്ചുമുതല്‍
  • മാന്ത്രിക ശബ്ദം നിലച്ചു; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ
  • ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ഒരു മാസം കാലാവധി വേണം: സഊദി ജവാസാത്
  • തിരുപ്പതി ക്ഷേത്രത്തിലെ തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും
  • ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
  • വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
  • രതിൻ്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം
  • താമരശേരിയിൽ അടിക്കാടിന് തീപിടിച്ചു
  • സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; കാർ ഒഴുക്കിൽപ്പെട്ട് നാല് സുഹൃത്തുക്കൾ മരിച്ചു
  • ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
  • മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
  • ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
  • വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐ
  • വയനാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.
  • ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി.
  • സ്കൂട്ടറിൽ പിക്കപ്പ്ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
  • ഫോറസ്റ്റ് നിയമം; ജീവനക്കാരെ മാറ്റാനൊരുങ്ങി വനം വകുപ്പ്
  • പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു.
  • പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി
  • എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ.
  • ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
  • മാലിന്യ ലോറി പിടിച്ചെടുത്തു
  • ട്രായിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ, തട്ടിപ്പ് പൊളിച്ച് കൊല്ലത്തെ അഭിഭാഷക
  • ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുകൾ നീക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വീണ്ടും കടുവയുടെ ആക്രമണം
  • വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
  • വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
  • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
  • ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റ് രേഖപെടുത്തി
  • പനയംപാടം അപകടം ; കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു*
  • മരണ വാർത്ത
  • സൗദി അറേബ്യയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം