പേരാമ്പ്ര:പുതുതായി നിർമിക്കുന്ന വീട്ടിലെ ആവശ്യത്തിന് ശുചിമുറിക്കായി കുഴിയെടുക്കുമ്പോൾ കണ്ടത് ചെങ്കൽ ഗുഹയും പുരാവസ്തു ശേഖരവും.
പേരാമ്പ്ര ചേനോളി കളോളിപ്പൊയിലിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രൻ പുതുതായി പണിത വീടിനോട് ചേർന്നാണ് ചെങ്കൽ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്.
ചെങ്കൽ പാളികൊണ്ട് വാതിൽ മൂടിയ നിലയിൽ കണ്ടെത്തിയ ഗുഹ പരിശോധിച്ചപ്പോൾ രണ്ട് അറകളും ഉള്ളതായി കണ്ടെത്തിശിലാപാളി നീക്കിയപ്പോഴാണ് ചെത്തിമിനുക്കി ട്യൂബ് ആകൃതിയിൽ നിർമിച്ച ഗുഹക്കുള്ളിൽ മൺ പാത്രങ്ങങ്ങളും ഇരുമ്പുപകരണങ്ങളും കണ്ടത്.തുടർന്ന് നൊച്ചാട് പഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട. അധ്യാപകനുമായ കെടി ബാലകൃഷ്ണൻ വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു ഗവേഷകൻ പ്രൊഫ. കൃഷ്ണരാജും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
2000 മുതൽ 2500ഓളം വർഷങ്ങൾക്ക് മുമ്പ് മൃതദേഹം സംസ്ക്കരിക്കാൻ നിർമിച്ച ചെങ്കൽ ഗുഹയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം..