തിരുവമ്പാടി: കൂടരഞ്ഞി പെരുമ്പുള അങ്ങാടിക്ക് സമീപം പുലി പിടിച്ചതെന്ന് സംശയിക്കുന്ന കേഴ മാനിൻ്റെ ജഡം കണ്ടെത്തി. ജഡത്തിലെ മാംസം പൂർണ്ണമായും ഭക്ഷിച്ച നിലയിലാണ് ജഡം. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശമായ കുരിയോടും കടുവയെന്ന് സംശയിക്കുന്ന ജീവിയെ പ്രദേശവാസിയായ വീട്ടമ്മ കാണുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടന്ന് വനം വകുപ്പ് പ്രദേശത്ത് ക്യാമറയും, കൂടും സ്ഥാപിച്ചങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.