കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വാഹനാപകടത്തിൽ പെട്ട യുവാക്കളിൽ നിന്നും ലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശി പാറക്കൽ ഇർഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് ചുരം രണ്ടാം വളവിൽ നിന്നും ഇവർ സഞ്ചരിച്ച ഥാർ ജീപ് മറിഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് വസ്ത്രത്തിന്റെ കീശയിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് വാഹനത്തിലും താമസ സ്ഥലത്തും പരിശോധന നടത്തി. വാഹനത്തിൽ നിന്നും 2 പാക്കറ്റ് എംഡിഎംഎ കണ്ടെത്തുകയായിരുന്നു