കോട്ടക്കൽ(മലപ്പുറം): യാത്രക്കാരുമായി പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിർത്തിയ ഡ്രൈവർ ചികിത്സക്കിടെ മരിച്ചു.
പറപ്പൂർ കുരിക്കൾ ബസാർ തൊട്ടിയിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ കാദറാണ് (45) മരിച്ചത്. മഞ്ചേരി തിരൂർ പാതയിൽ ഓടുന്ന ടി.പി ബ്രദേഴ്‌സ് സ്വകാര്യബസിലെ ഡ്രൈവറായിരുന്നു കാദർ. വ്യാഴാഴ്ച വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.കണ്ടക്ടറോട് തല കറങ്ങുന്നുവെന്നു പറഞ്ഞതിന് പിന്നാലെ അബ്ദുൽ ഖാദർ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ ബസ് സുരക്ഷിതമായി നിർത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: ഷബീബ, അർഷദ്, ഷിയാസ്. മരുമകൻ; ഇഷാമുൽഹഖ്.