ഇടുക്കി: വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകൾ കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ് സ്കൂളും ഉൾപ്പടെ കത്തിനശിച്ചു.
രാവിലെ അഞ്ചുമണിയോടുകൂടിയാണ് തീപിടുത്തം സംഭവിച്ചത്. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടുനില കെട്ടിടമാണ് കത്തിനശിച്ചത്. പീരുമേട് കുമളി സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ അണയ്ക്കുവാൻ ശ്രമം ആരംഭിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഞ്ച് കടകളും, മുകളിലത്തെ നിലയിൽ കമ്പ്യൂട്ടർ സെൻ്ററും, ഡ്രൈവിംഗ് സ്കൂളുമാണുണ്ടായിരുന്നത്. കെട്ടടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തി തീഅണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പകരാതെ ഇരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. കാഞ്ഞിരപള്ളി കട്ടപ്പന എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അണക്കുകയും ചെയ്തു. കെട്ടിടം ഏകദേശം പൂർണമായും കത്തി നശിച്ച നിലയിലാണ്.