ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം നടന്നു

Jan. 11, 2025, 3:13 p.m.


തൃശ്ശൂർ: മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം നടന്നു. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിലാണ് സംസ്ക‌ാരം നടന്നത്. മകനും ബന്ധുക്കളുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും തുടർന്ന് സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം ഉണ്ടായിരുന്നു. കലാ സാഹിത്യ സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്. ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർബുദ രോഗത്തെതുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി
ചികിത്സയിലായിരുന്നു. 1944 മാർച്ച് മൂന്നിന്
എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാന്റെയും
പാലിയത്ത്
സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായാണ് ജനനം.

1966 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്ക്‌കരൻ-
ചിദംബരനാഥ് ടീമിന്റെ് ഗാനമാണ് ആദ്യമായി
പാടിയതെങ്കിലും കളിത്തോഴനിലെ
'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ സംഗീതസാന്നിധ്യമായി. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.1982 ൽ തെലുങ്കിലും 2008 ൽ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങൾക്ക് പുറമേ ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ ഇടംപിടിച്ചവയാണ്.


MORE LATEST NEWSES
  • വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
  • വീട് കത്തിനശിച്ചു
  • എംഡി എം എ വില്പന:യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ;
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്
  • തൃശൂർ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • പിസ്‌ത തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം.
  • പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി.
  • *പോക്സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ*.
  • അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം.
  • യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
  • റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു പരിക്കേറ്റു
  • നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത.
  • ചുരത്തിൽ ട്രാവലർ മറിഞ്ഞു അപകടം
  • വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽതുടരുന്നു
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
  • ലോഡ്ജിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
  • നേന്ത്രപ്പഴത്തിന് പൊതുമാർക്കറ്റിൽ വില കുതിച്ചുകയറുന്നു.
  • ജില്ലയിലെ പെട്രോൾ പമ്പുകൾ പണിമുടക്കി, ജനം വലഞ്ഞു
  • എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
  • ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം; വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ വരനും സംഘവുമായി കയ്യാങ്കളി
  • പത്തനംതിട്ട പീഡനം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
  • ഓടുന്ന കാറിന് തീപിടിച്ചു
  • ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും
  • സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ
  • പത്തനംതിട്ട പീഡനക്കേസിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ.
  • കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
  • തിങ്കളാഴ്ച ഉച്ച വരെ പമ്പുകൾ അടച്ചിടും
  • ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
  • ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
  • ജില്ലയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
  • കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്, അടുത്ത 2 ദിവസം 3 ഡിഗ്രി കൂടാം
  • ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • ഉന്തുവണ്ടികൾ കുത്തിതുറന്ന് സാധനങ്ങളും, പണവും കവർന്നു
  • എംഡിഎംഎയുമായി വരുന്നതിനിടെ യുവാവ് പിടിയിൽ
  • ഹണിട്രാപ്പിൽ കുടുക്കി പത്ത്ല ക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ
  • പെൺകുട്ടിയെ 60 ലധികം പേർ പീഡിപ്പിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും.
  • നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു.
  • വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്.
  • കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു
  • ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ തീപിടുത്തം
  • എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ
  • അമ്മു സജീവന്റെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്