താമരശ്ശേരി: വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൻ്റെ വാഹനങ്ങൾക്ക് മുന്നിൽ ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം. വാക്കേറ്റം ഒടുവിൽ കയ്യാംകളിയിൽ കലാശിച്ചു. താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചായിരുന്നു സംഭവം.
താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും സംഘവും. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കാളിയായി. ബൈക്ക് യാത്രക്കാരായ യുവാക്കൾ മദ്യക്കുപ്പികളുമായാണ് കാറിനുള്ളിൽ ഉള്ളവരെ നേരിടാനായി എത്തിയതെന്നാണ് പരാതി