പയമ്പ്ര - അരുണോദയം വായനശാല പുറ്റുമണ്ണിൽതാഴം എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഗ്രന്ഥശാല സംഘം വികസന സമിതി കക്കോടി മേഖല കൺവീനർ കെ.മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. നോവലിസ്റ്റുകളായഗംഗാധരൻ നായർ, ലക്ഷ്മി വാകയാട് മുഖ്യ അനുസ്മരണ പ്രഭാഷണവും പുസ്തക ചർച്ചയും നടത്തി. വാർഡ് മെമ്പർ ശശികല പുന പോത്തിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, അജേഷ് പൊയിൽതാഴം സംസാരിച്ചു. വായനശാല വൈസ് പ്രസിഡൻ്റ് കെ സി.ഭാസ്ക്കരൻ മാസ്റ്റർ സ്വാഗതവും വായനശാല സെക്രട്ടറി പി.ശ്രീനിവാസൻ നായർ നന്ദിയും രേഖപ്പെടുത്തി. അനുസ്മരണ യോഗത്തിന് അനിഷ സുധേഷ്, സജിത്ത് കുമാർ നേതൃത്വം നൽകി.