കല്പറ്റ:നേന്ത്രപ്പഴത്തിന് പൊതുമാർക്കറ്റിൽ വില കുതിച്ചുകയറുന്നു. കഴിഞ്ഞ ഒരു മാസമായി കിലോക്ക് 70നും 75നും ഇടയിലാണ് നേന്ത്രപ്പഴം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. രണ്ട് മാസം മുമ്പ് 30 രൂപക്കും 35 രൂപക്കും ലഭി ച്ചിരുന്ന നേന്ത്രയുടെ വിലയാണ് ഇരിട്ടിയോളം വർധിച്ചത്. മറ്റ് വാഴപ്പഴങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. പുവൻ പഴത്തിന് 70 രൂപയും മൈസൂരി ന് 50 രൂപയുമാണ് വില. മൊത്തക്കച്ചവടക്കാർ നേന്ത്രക്കായ ഒന്നാം തരത്തിന് 50 രൂപയാണ് കർഷകർക്ക് നൽകുന്നത്. വില കൂടുതലുണ്ടെങ്കിലും ജില്ലയിലെ കർഷകർക്ക് വില വർധനയുടെ നേട്ടം ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഭൂരിഭാഗം കർഷകർക്കും വിപണിയിലെത്തിക്കാൻ കുലയില്ല. വിപണിയിൽ ഭൂരിഭാഗം കുലകളും എത്തുന്നത് കർണാടകയിൽ നിന്നാണ്.
ഡിസംബർ ആദ്യവരത്തോടെയാണ് വിലയിൽ കുത്തിപ്പുണ്ടായത്. ഡിസംബർ തുടക്കത്തിൽ കർഷകർക്ക് വിപണി വില 40 രൂപ ലഭിച്ചത്.ഒരാഴ്ചക്കുള്ളിൽ 45 രൂപയിലേക്ക് എത്തി. ഒരാഴ്ച പിന്നിട്ടതോടെ അമ്പത് രൂപക്കും മുകളിൽ എത്തി. ഒരു മാസമായി 45-50 രൂപയായിരുന്നു വില. എന്നാൽ ഉപബോക്താക്കൾക്ക് നേന്ത്രക്കായ പൊതു മാർക്കറ്റിൽ നിന്നും നിലവിൽ ലഭിക്കുന്നത് 75 രൂപക്കാണ്. മുൻവർഷങ്ങളിൽ ഇതേ കാലയള വിൽ ഇതിൻ്റെ പകുതിവിലയ്ക്കായി രുന്നു നേന്ത്രക്കായ ലഭിച്ചത്. സാധാ രണ ഓണക്കാലത്താണ് നേന്ത്രക്ക് വില വർധിക്കാറ്. എന്നാൽ ഇത്തവണ 50 രൂപക്ക് ഓണക്കാലത്ത് നേന്ത്രക്കായ ലഭ്യമായിരുന്നു.
മികച്ച വില വിപണിയിലുള്ള പ്പോൾ നേന്ത്രക്കായ വിളവെടുപ്പി നില്ലാത്തതിന്റെ നിരാശയിലാണ് കർഷകർ. ജില്ലയിൽ വാഴകൃഷി നടത്തുന്നവരിൽ ഭൂരിഭാഗം പേർ ക്കും വിപണിയിൽ കൊടുക്കാൻ നേന്ത്രക്കുല ഇല്ല. വിഷുവും ഓണ കാലവുമെല്ലാം കണക്കിലെടുത്താണ് ജില്ലയിലെ കർഷകർ വാ ഴകൃഷി നടത്തുന്നത്. ഓണക്കാ ലത്തിനടുപ്പിച്ചാണ് ജില്ലയിലധികം പേരും നേന്ത്രക്കായ വിളവെടുപ്പ് നടത്തുന്നത്.