തിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ.തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്‌ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച യുവാവ്. കുമാർ, ആശ എന്നിവരാണ് മരിച്ചത്. കുമാർ സ്വകാര്യ ടി വി ചാനലിൽ കാമറമാനാണ്.
യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.ലോഡ്‌ജ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.