നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത.

Jan. 12, 2025, noon

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത. ബന്ധുക്കളുടെ മൊഴിയിൽ വൈരുധ്യം. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി.

11.30ഓടെ സമാധിയായെന്നാണ് കുടുംബത്തിൻ്റെ മൊഴി. ഇത്തരത്തിൽ മൊഴിയിലെ വൈരുധ്യം നിലനിൽക്കുന്നതിനായി കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ്പറയുന്നത്. ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം, മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ കളക്റുടെ തീരുമാനം ഇന്നുണ്ടാകും.ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് പൊലിസിന്റെ ആവശ്യം.

നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെനും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങൾ ചെയ്‌തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി.എന്നാൽ, കൊലപാതകമെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണ് കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്.
കളക്ടർ ഇന്ന് ഉത്തരവിട്ടാൽ ഫൊറൻസിക് വിദഗ്ധരുടെ സാനിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോർട്ടത്തിൽ വ്യക്തമായാൽ മാത്രമേ പൊലീസ് ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.ബന്ധുക്കളുടെ മൊഴിയിലെ വൈരുദ്യമാണ് സംശയം വർധിപ്പിക്കുന്നത്.


MORE LATEST NEWSES
  • വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
  • വീട് കത്തിനശിച്ചു
  • എംഡി എം എ വില്പന:യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ;
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്
  • തൃശൂർ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • പിസ്‌ത തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം.
  • പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി.
  • *പോക്സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ*.
  • അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം.
  • യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
  • റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു പരിക്കേറ്റു
  • ചുരത്തിൽ ട്രാവലർ മറിഞ്ഞു അപകടം
  • വനത്തിൽ കാണാതായ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽതുടരുന്നു
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
  • ലോഡ്ജിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
  • നേന്ത്രപ്പഴത്തിന് പൊതുമാർക്കറ്റിൽ വില കുതിച്ചുകയറുന്നു.
  • ജില്ലയിലെ പെട്രോൾ പമ്പുകൾ പണിമുടക്കി, ജനം വലഞ്ഞു
  • എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
  • ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം; വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ വരനും സംഘവുമായി കയ്യാങ്കളി
  • പത്തനംതിട്ട പീഡനം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
  • ഓടുന്ന കാറിന് തീപിടിച്ചു
  • ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും
  • സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ
  • പത്തനംതിട്ട പീഡനക്കേസിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ.
  • കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
  • തിങ്കളാഴ്ച ഉച്ച വരെ പമ്പുകൾ അടച്ചിടും
  • ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
  • ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
  • ജില്ലയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
  • കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്, അടുത്ത 2 ദിവസം 3 ഡിഗ്രി കൂടാം
  • ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം നടന്നു
  • ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • ഉന്തുവണ്ടികൾ കുത്തിതുറന്ന് സാധനങ്ങളും, പണവും കവർന്നു
  • എംഡിഎംഎയുമായി വരുന്നതിനിടെ യുവാവ് പിടിയിൽ
  • ഹണിട്രാപ്പിൽ കുടുക്കി പത്ത്ല ക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ
  • പെൺകുട്ടിയെ 60 ലധികം പേർ പീഡിപ്പിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും.
  • നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു.
  • വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്.
  • കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു
  • ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ തീപിടുത്തം
  • എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ
  • അമ്മു സജീവന്റെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്