തിരുവനന്തപുരം :തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആശയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നുഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് ആശയെ കാണാതായത്. ഇന്നലെ രാത്രിയാണ് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ ആശയുടെ ഭർത്താവ് പരാതി നൽകുന്നത്. ഇന്നലെ വൈകിട്ടോടു കൂടിയാണ് ഇവർ ടൂറിസ്റ്റ് ഹോമിൽ എത്തിയത്.
10-ാം തിയതി മുതൽ കുമാരൻ ഇവിടെ താമസമുണ്ടായിരുന്നു. കുമാർ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. ഇന്ന് രാവിലെ ജോലിക്കെത്തേണ്ട സമയമായിട്ടും കാണാതായതോടെ സഹപ്രവർത്തകൻ ഇയാളെ ഫോണിൽ വിളിച്ചുഎന്നാൽ കിട്ടിയില്ല. അതിനെ തുടർന്നാണ് ടൂറിസ്റ്റ്ഹോമിന്റെ ഉടമയെ ബന്ധപ്പെടുന്നത്. ഇവർ വന്ന് മുറി പരിശോധിച്ച ശേഷമാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുമാരന്റെ മൃതദേഹം തൂങ്ങിയ നിലയിലാണ്. സ്ത്രീയുടെ മൃതദേഹം കട്ടിലിന് താഴെ കിടക്കുന്ന രീതിയിലാണ്.
കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണം ഉള്ളതായി പോലീസ് വ്യക്തമാക്കി. സ്ത്രീയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ഉണ്ട്.
യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.