മലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്‌തതെന്നാണ് പരാതി.
പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകി. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. പീഡനം നടന്നത് രണ്ട് വർഷം മുമ്പെന്ന് പൊലിസ് അറിയിച്ചു.