മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് 18ാം സീസൺ മത്സരങ്ങൾ മാർച്ച് 23ന് തുടങ്ങും. ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മേയ് 25ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവും ഫൈനൽ മത്സരം നടക്കുക. ബി.സി.സി.ഐയുടെ പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിനെത്തിയപ്പോഴാണ് രാജീവ് ശുക്ല മാധ്യമങ്ങളോട് ഐ.പി.എൽ സമയക്രമം വെളിപ്പെടുത്തിയത്.