കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിനപുരം അമ്പലക്കുന്ന് എസ്സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.