പെരുമ്പള്ളി : താമരശ്ശേരി വയനാട് ചുരത്തിൽ നിസ്വാർത്ഥ സേവനം നടത്തുന്ന അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് പുതുപ്പാടി പെരുമ്പള്ളിയിൽ പ്രവർത്തിക്കുന്ന മഹാരാജ ഫർണിച്ചർ വേൾഡ് മാനേജ്‌മന്റ് ആവശ്യമായ ജേഴ്‌സികൾ നൽകി അനുമോദിച്ചു .പെരുമ്പള്ളി ഫർണിച്ചർ ഷോപ്പിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്‌തു മുട്ടായി ,ജനറൽ സെക്രട്ടറി പി .കെ .സുകുമാരൻ ,വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജോസ് ,മറ്റു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മാനേജ്മെന്റിൽ നിന്നും ജേഴ്‌സികൾ ഏറ്റുവാങ്ങി .