തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാർഥിനികളിൽ ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് സംഭവത്തിൽ മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽചികിത്സയിലിരിക്കേയാണ് മരണം. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം യ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
പള്ളിപ്പെരുന്നാൾ ആഘോഷത്തിന് ഹിമയുടെ വീട്ടിൽ എത്തിയ ഇവർ റിസർവോയർ കാണാൻ പോയതായിരുന്നു.
ചെരിഞ്ഞുനിൽക്കുന്ന പാറയിൽ കാൽവഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ളശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത് . ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന്
പ്രദശവാസികൾ പറഞ്ഞു.