താമരശ്ശേരി : കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കാമ്പോരിയിൽ ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് യൂണിറ്റ് ഓവറോൾ രണ്ടാം സ്ഥാനം നേടി മികച്ച വിജയം കരസ്ഥമാക്കി. റണ്ണേഴ്സ് ട്രോഫി മുൻ ജില്ലാ കമ്മീഷണർ പി പ്രേമരാജനിൽ നിന്ന് യൂണിറ്റ് സ്കൗട്ട് മാസ്റ്റർ മുബശിർ അലി ബുഹാരി, ഗൈഡ് ക്യാപ്റ്റൻമാരായ നീതു ചാക്കോ, ഷൈനോ എബ്രഹാം എന്നിവരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി
മൂന്ന് ദിവസങ്ങളിലായി നടന്ന കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 28 സ്കൂളുകളിൽ നിന്ന് 700 ലധികം കുട്ടികൾ മാറ്റുരച്ചതിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മികച്ച യൂണിറ്റ് ആവുകയും സ്കിൽ ഒ രമയിൽ ആത്മതേജും മേദ ഗോവിന്ദും ഒന്നാം സ്ഥാനം നേടുകയും ഷിബിൻ ഷാജൻ രണ്ടാം സ്ഥാനം നേടുകയും നോളജ് ഹണ്ടിങ്ങിൽ ആത്മതേജ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ മറ്റു പ്രവർത്തനങ്ങളായ മാർച്ച് പാസ്റ്റ്, ദേശഭക്തി ഗാനം, നൃത്ത ദിശ, പെജന്റ് ഷോ, ഡിസ്പ്ലേ, അയോധന വിദ്യ, ടെന്റ് & സറൗണ്ടിങ്, യൂണിഫോം, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലൊക്കെ A Grade ഉം എക്സിബിഷനിൽ B Grade ഉം നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്
ഉന്നത വിജയം നേടിയ യൂണിറ്റിനെയും വിദ്യാർത്ഥികളെയും ജില്ലാ സെക്രട്ടറി ഫിലിപ്പ് വി ടി, ത്രേസ്യാമ്മ ടീച്ചർ, ഹെഡ്മാസ്റ്റർ തോമസ് അബ്രഹാം, സ്റ്റാഫ് സെക്രട്ടറി അനീഷ് സി ജോർജ്, രാജേഷ് ടി, വിൻസി പി ജെ, ബിനി കുര്യാക്കോസ്, സിസ്റ്റർ കുഞ്ഞുമോൾ എന്നിവർ അഭിനന്ദിച്ചു. കൂടാതെ വിദ്യാർത്ഥികൾക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഈ ക്യാമ്പ് എന്ന് രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപെട്ടു.